• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
October 22, 2024

'കിളികൾ പറന്നുപോകുന്നയിടം'

'കഥകൾ അവസാനിക്കുന്നില്ല. ഓരോ മനസ്സും അനുഭവങ്ങ ളുടെയും ഓർമ്മകളുടെയും കടലുകളാണ്. നമ്മുടെ ഉള്ളിലുള്ള കഥ കൾ അനുഭവങ്ങളുടെയും ഭാവനയുടെയും ആസ്വാദ്യകരമായ മിശ്രി തമായി മറ്റുള്ളവരെക്കൂടി ആനന്ദിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ താദാത്മ്യം എന്ന അവസ്‌ഥയിലേക്കു കൊണ്ടുചെന്നെത്തിക്കുകയോ, ചെയ്യുന്നു. ലളിതമായ ഭാഷയിൽ സങ്കീർണ്ണമായ ജീവിത സമസ്യകളെ - അനുഭവിപ്പിക്കുവാൻ കഴിയുന്ന കഥകൾ കാലാതിവർത്തിയായി നില നിൽക്കുമെന്നതിന് അസംഖ്യം ഉദാഹരണങ്ങളുണ്ട്.'  എന്ന് തുടങ്ങി ശ്രീ എസ് സലിം കുമാറിന്റെ അവതാരികയോടെ പുറത്തിറങ്ങിയ ഈ ചെറുകഥാസമാഹാരത്തിന്  പുരസ്‌കാരം.

മഹാകവി പി ഫൗണ്ടേഷൻ നൽകിവരു ന്ന 'മഹാകവി പി. കുഞ്ഞിരാമൻ നായർ 'താമരത്തോണി' സാഹിത്യ പുരസ്കാ രത്തിൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്‌കാരം ബാംഗ്ലൂരിലെ  എഴുത്തുകാരൻ ഡോക്ടർ പ്രേംരാജ് കെ.കെ. രചിച്ച 'കിളികൾ പറന്നുപോ കുന്നയിടം' എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. പി. കുഞ്ഞിരാമൻ നായരുടെ ജ ന്മദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര് 27 ന് കണ്ണൂർ കൂടാളി പൊതുവായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ പുരസ് കാരം കൈമാറും.

ഡോക്ടർ കെ.കെ.പ്രേംരാജിന് ആശംസകൾ

 

കൂൾ ബാംഗ്ലൂർ ന്യൂസ്

footer
Top