• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
January 14, 2024

'സ്വേദ സുഗന്ധ' - പുസ്തക പ്രകാശനം

'വിഷ്ണുമംഗലം കുമാറിന്റെ  സ്നേഹ സാന്ദ്രം രവിനിവേശം എന്ന മലയാളം നോവൽ മായാ നായർ 'സ്വേദ സുഗന്ധ' എന്ന പേരിൽ കന്നടയിൽ വിവർത്തനം ചെയത് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ശനിയാഴ്ച ജനുവരി 20ന്    വൈകുന്നേരം 6 മണിക്ക് കുമാരപാർക്കിലുള്ള ഗാന്ധിഭവനിൽ വച്ച്  നടത്തുന്നു

അര്‍ബുദരോഗിയായിരിക്കെയുണ്ടായ  അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സമ്മാനിച്ച  'ക്യാൻസർ വാർഡിലെ ചിരി' അതിന്റെ എല്ലാ മൂല്യങ്ങളും ഉയർത്തിപിടിച്ചുകൊണ്ടുതന്നെ     കന്നടയിലേക്കു വിവർത്തനം ചെയ്ത മായാ.ബി.നായർ, തന്റെ ദൗത്യം തുടരുന്നു.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിക്കടുത്ത്  തമ്പലക്കാട്  സ്വദേശിനിയായ മായ, MA- സോഷ്യോളജി, MPA (Master of Public Administration), MA – Rural Development   എന്നീ ബിരുദത്തോടെ കർണാടകത്തിൽ സർക്കാരുദ്യോഗസ്ഥയായി മാറി.

കഴിഞ്ഞ കാലങ്ങളിൽ ഹാസൻ ജില്ലാ പഞ്ചായത്ത്, ബാംഗ്ലൂർ അർബൻ ജില്ലാ പഞ്ചായത്ത്, റൂറൽ ഡെവലോപ്മെന്റ്റ് പഞ്ചായത്ത് രാജ് സെക്രട്ടറിയേറ്റ്, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റേഴ്‌സ് സെക്രെട്ടറിയേറ്റ്, കാവേരി നീരാവരി  നിഗം ബാംഗ്ലൂർ എന്നിവിടങ്ങളിലും, ഇപ്പോൾ ബാംഗ്ലൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലുമായി ജോലിചെയ്യുന്നു.

മായാ നായർ എഴുതിയ  ചില ചെറുകഥകളെല്ലാം കോർത്തിണക്കി ‘അങ്കുര’ എന്ന കന്നട ചെറുകഥാ സമാഹരാമാക്കി. എം.മുകുന്ദന്റെ ‘കുട്ടനാശാരിയുടെ ഭാര്യമാർ’ എന്ന കഥ ‘പുട്ടാചാര്യര പത്നിയരു’            എന്നും, വിഷ്ണുമംഗലം കുമാറിന്റെ  ‘സ്നേഹ സാന്ദ്രം രവിനിവേശം’ എന്ന നോവൽ, ‘സേവദ സുനഗന്ധ’ എന്നുമായുള്ള  മൂന്നു പുസ്തകങ്ങളുടെ കന്നഡ പരിഭാഷയാണ്  പ്രകാശനം ചെയ്യുന്നത്.

ഇതിൽ അങ്കുര എന്ന കന്നട പുസ്തകത്തിന്റെയും,  ‘സ്വേദ സുഗന്ധ’, ‘പുട്ടാചാര്യര പത്നീയരു’  എന്ന രണ്ടു കന്നട പുസ്തകങ്ങളുടെയും പ്രകാശന കർമ്മം, ബാംഗ്ലൂർ അർബൻ ജില്ലാ പഞ്ചായത്തു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ശ്രീ കാന്തരാജ് ഐ.എ.എസ്, അഖില  ഭാരത ശരണ സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനും മുൻ ഐ.എ.എസ് ഓഫീസറുമായ ഡോക്ടർ സി.സോമശേഖർ എന്നിവർ  ഈ വരുന്ന 20.01.2024 ന് ശനിയാഴ്ച    ബാംഗ്ലൂർ  കുമാരപാർക്കിലുള്ള ഗാന്ധിഭവനിൽ വച്ച് നിർവഹിക്കുന്നു.

ചടങ്ങിൽ  ടി.ആർ.രഘുനന്ദൻ റിട്ടയേർഡ് ഐ.എ.സ്. ഓഫീസർ, ‘സഖി ഗീത’ മാസികയുടെ എഡിറ്ററായ  കിരൺ പ്രസാദ്,  എന്നിവരും വിഷ്ണുമംഗലം കുമാർ, മായാ ബി നായർ എന്നിവരും പങ്കെടുക്കുന്നു. ബാംഗ്ലൂരിലെ കന്നട മലയാള സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.

COOL BANGALORE NEWS

footer
Top