• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 25, 2023

സമീപകാല ലോകകപ്പ് ഫൈനലിൽ  ലോകം വിസ്മയത്തോടെ കണ്ട എംബാപ്പയുടെ  ചുറുചുറക്കാർന്ന പ്രകടനത്താൽ, ലോകത്തിന്  എക്കാലത്തെയും ആവേശകരമായ ഫുട്ബോൾ ഗെയിം നൽകാൻ കഴിഞ്ഞ ഈ ഫ്രഞ്ച് അത്‌ലറ്റിനെക്കുറിച്ച് ഫുട്ബോൾ പ്രേമികൾക്കെല്ലാം കൗതുകമായി.

എംബാപ്പയെ കുറിച്ച്, H.നവാസ്, യൂഫണി – കായംകുളം, പറയുന്നു…

എംബാപ്പെ ചില പ്രത്യേക ജീവിത സവിശേഷതകള്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണ്. ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ കിട്ടുന്ന പ്രതിഫലത്തിൽ നിന്നും ഒരു ചില്ലി കാശ് പോലും എടുക്കാറില്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവ താരമായ എംബാപ്പെ.. അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നും ലഭിക്കുന്ന തുക മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് എംബാപ്പെ ഉപയോഗിക്കുന്നത്. അതും വൈകല്യങ്ങൾ ഉള്ള കുട്ടികളുടെ പഠനത്തിന്.

അതിലേറ്റവും പ്രധാനപ്പെട്ടതാണ് കഴിഞ്ഞ ലോകകപ്പില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും പാവപ്പെട്ടവര്‍ക്കായി നല്‍കി എന്നത്. മൂന്നു കോടിയോളം രൂപയാണ് കഴിഞ്ഞ തവണ കിരീടം ചൂടിയതിന് എംബാപ്പെയ്ക്ക് ബോണസായി കിട്ടിയത്. ഈ തുക മുഴുവന്‍ താരം പാവങ്ങളെ സഹായിക്കാൻ ഉപയോഗിക്കുകയാണ് ചെയ്തത്. ഇതിനൊപ്പം ഓരോ കളിയില്‍ 18 ലക്ഷം രൂപയിലധികം മാച്ച് ഫീയായും ലഭിച്ചതും ചാരിറ്റിക്ക് വേണ്ടി ഉപയോഗിച്ചു.

മാച്ച് ഫീയായി ലഭിച്ച കോടികളും അദേഹം അശരണരുടെ ആവശ്യങ്ങള്‍ക്കായി നല്‍കി. ദേശീയ ടീമിനായി കളിക്കാനായി എംബാപ്പെ ഒരൊറ്റ രൂപ പോലും പ്രതിഫലമായി വാങ്ങുന്നില്ല. എല്ലാ പ്രതിഫലവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നല്‍കുകയാണ് പതിവ്. എന്തുകൊണ്ടാണ് രാജ്യത്തിനായി കളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം മുഴുവന്‍ ചാരിറ്റിക്കായി നല്‍കുന്നതെന്ന ചോദ്യത്തിന് യുവതാരത്തിന് കൃത്യമായ മറുപടിയുണ്ട്.

"എന്റെ രാജ്യത്തിനായി കളിക്കാന്‍ എനിക്ക് പ്രതിഫലം ആവശ്യമില്ല. ഞാനെന്റെ രാജ്യത്തിന്റെ പടയാളിയാണ്. ഞാന്‍ ആവശ്യത്തിലധികം പണം ക്ലബ് ഫുട്‌ബോളില്‍ നിന്നും സമ്പാദിക്കുന്നുണ്ട്. നിരവധി ആളുകള്‍ രോഗങ്ങളാലും സാമ്പത്തിക പ്രശ്‌നങ്ങളാലും കഷ്ടപ്പെടുന്നുണ്ട്. ഞാന്‍ അതുകൊണ്ട് തന്നെ എനിക്ക് കിട്ടുന്ന പണംകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നു. അവരെ സഹായിക്കുന്നത് പുണ്യമായി ഞാന്‍ കരുതുന്നു. കിട്ടുന്ന പണം എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തില്ല. പക്ഷേ, ഞാന്‍ നല്‍കുന്ന പണം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. അതേറെ എന്റെ ജീവിതത്തിൽ സന്തോഷം പകരുന്ന കാര്യമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ എനിക്കു കിട്ടുന്ന ആത്മസംതൃപ്തി വളരെ വലുതാണ്”

-എംബാപ്പെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

കളത്തിലും പുറത്തും പ്രായത്തിനേക്കാള്‍ പക്വതയുള്ള താരമായിട്ടാണ് എംബാപ്പെയെ അദേഹത്തിന്റെ പരിശീലകര്‍ വിശേഷിപ്പിക്കുന്നത്.

എംബാപ്പെയ്ക്ക് തുല്യം

എംബാപ്പേ മാത്രം.  

H.നവാസ്, യൂഫണി – കായംകുളം

Cool Bangalore News 

Use this link to join Cool Bangalore News Whatsap Group: https://shorturl.at/DFHQ7

footer
Top