• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
April 16, 2020

നിങ്ങളറിയുമോ ലോകപ്രശസ്തനായ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ,

 

എണ്ണക്കൽ ചാണ്ടി ജോർജ് സുദര്ശനെ ?

 കേവലം ചില സാങ്കേതിക കാരണങ്ങളാൽ നോബൽ സമ്മാനം നഷ്ടപ്പെട്ട ഒരിന്ത്യൻ ഗവേഷകനെ നിങ്ങൾ അറിഞ്ഞിരിക്കണം!  കോട്ടയം ജില്ലയിൽ പള്ളമെന്ന ഗ്രാമത്തിൽ, ഒരു സിറിയൻ ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു; സഭയുടെ കാഴ്ചപ്പാടുകൾ സ്വീകാര്യമല്ലാതെവന്നപ്പോൾ  സ്വയം 'വേദാന്തൻ' എന്നുവിശേഷിപ്പിച്ചു സംഭവിട്ടുപോന്ന ജോർജ് സുദർശനാണു പിൽക്കാല ത്തെവിശ്വ പ്രസിദ്ധിയാര്ജിച്ച  സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞൻ.

ആൽബർട്ട് ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തെ തിരുത്തുവാൻ ധൈര്യം കാണിച്ച ജോർജ് സുദർശൻ ശാസ്ത്ര ലോകത്തിനു  സുപരിചിതനാണ്. പ്രകാശത്തിന്റെ വേഗതയാണ് (സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ എന്ന തോതിൽ) മറ്റെല്ലാത്തിനേക്കാൾ കൂടുതലെന്ന ഐൻസ്റ്റൈന്റെ സിദ്ധാന്തത്തെയാണ്  സുദർശൻ തിരുത്തിയത്. 

പ്രകാശത്തേക്കാൾ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കോൺസ്ന്റെ സാധ്യത സുദർശൻതെളിയിച്ചു.ഈ സിദ്ധാന്തം പൂർണ്ണമായി തെളിയിക്കപെടുകയാണെങ്കിൽ, വിദൂരതയിലുള്ള നക്ഷത്രങ്ങളിൽനിന്നും മറ്റു ഗ്രഹങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ അതിവേഗം നമുക്ക് ലഭിക്കാൻ സഹായകമാകും..

ജോർജ് സുദർശന്റെ ചെറുപ്പത്തിൽ ഒരു സംഭവമുണ്ടായി. ഒരുദിവസം   മൂത്ത സഹോദരൻ കോളേജിലേക്ക് പോയപ്പോൾ ഫിസിക്സ് പുസ്തകം മറന്നിട്ടാണ് പോയത്. അത് തീൻ മേശയിൽ കിടക്കുന്നുണ്ടായിരുന്നു. ജോർജ് അതെടുത്തു മറിച്ചു നോക്കിയപ്പോൾ  രസകരമായിത്തോന്നി.  അദ്ദേഹം അത് വായിക്കാൻ തുടങ്ങി. ആ പുസ്തകത്തിലെ ഒരു വരി തീരെ മനസിലാകുന്നില്ല.  ഒരു ലളിതമായ പെൻഡുലത്തിന്റെ ഫോർമുല വിവരിച്ചിരുന്നുവെങ്കിലും അതിനെപ്പറ്റി കൂടുതൽ പഠിക്കണമെന്ന് തോന്നി. അവിടുന്നുള്ള യാത്രയിലാണ്  ഫിസിക്സ് തന്റെ ഇഷ്ടവിഷയമായി തിരഞ്ഞെടുത്തത്.

1931  സെപ്തംബർ  16 -നു ജനിച്ചു,  സെക്കന്ഡറി-ഹൈർസെക്കന്ഡറി വിദ്യാഭ്യാസത്തിനുശേഷം കോട്ടയം CMS  കോളേജിൽ ബിരുദവും, ബിരുദാനന്തര ബിരുദവും  നേടി. 1952 -ൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ (TIFR) ഉദ്യോഗസ്ഥനായി. 1958 -ൽ ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ഓഫ് റോചെസ്റ്ററിൽ നിന്ന് PhD  യുമെടുത്തു. അതിനുശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെൽലോഷിപ്പിനു ചേർന്നു.

ഭൗതിക ശാസ്ത്രത്തിൽ നിര്ണായകമായുള്ള സംഭാവനകൾ നൽകിയിട്ടുള്ള ജോർജ് സുദർശൻ, കണ്ടുപിടിച്ച  വി-എ-തിയറിയാണ് പിൽക്കാലത്തു ഇലക്ട്രോ വീക്ക് തിയറിയായി മാറിയതും, ഇതിനെ ആധാരമാക്കി  സുദർശൻ-ഗ്ലാബർ സുവര്ണപ്രകാശ പ്രാധിനിധ്യത്തിന്റെ കണ്ടുപിടുത്തത്തിന് വഴിയൊരുക്കിയതും. ഇതിൽ സുദര്ശന്റെ സംഭാവനകളെ അവഗണിച്ചുകൊണ്ട് സഹപ്രവർത്തകൻ ഗ്ലാബർ, നോബൽ സമ്മാനത്തിനര്ഹനായി.  സുദർശൻ  നോബൽ കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും,  അതിന്റെ ഔദ്യോഗിക നിലപാട്  തീരുമാനങ്ങൾ അവലോകനം ചെയ്യുന്നില്ല എന്നതായിരുന്നു.

2007 -ൽ  ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: "2005 -ലെ  നോബൽ പുരസ്‌കാരം, എന്റെ ഗവേഷണത്തിനാണ് ലഭിച്ചത്. എന്നാൽ  ആ സമ്മാനത്തിന് ഞാൻ അര്ഹനല്ലതായി!. എന്റെ ഗവേഷണത്തിന്റെ എല്ലാ അടിസ്ഥാനതത്വവുമുപയോഗിച്ചാണ് ഗ്ലാബർ അയാളുടെ നിഗമനങ്ങളിൽ എത്തിച്ചേർന്നത്. അവ എന്റെ 26 വയസിൽ തുടങ്ങിയ ഗവേഷണങ്ങളുടെ ഫലമായിരുന്നു. അതിനുള്ള സമ്മാനമാണ് മറ്റൊരാൾ കരസ്ഥമാക്കിയത്. കെട്ടിടത്തിന്റെ ഒന്നാം നില നിർമിച്ച വർക്കോ, അതിനുമുകളിൽ രണ്ടാം  നില നിർമിച്ചവർക്കോ  സമ്മാനം ? അതവർ ആലോചിക്കണമായിരുന്നു"

1969  മുതൽ ജോർജ് സുദർശൻ, യൂണിവേഴ്സിറ്റി ഓഫ് ടെസ്റ്റാസിൽ  പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് - (IISc),  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസ് (IIMSc) എന്നിവടങ്ങളിൽ പിൽക്കാലത്തു തന്റെ സജീവ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവന്നു.

എണ്ണക്കൽ ചാണ്ടി ജോർജ് സുദർശനു, ശാസ്ത്ര കേരളം മികച്ച ബഹുമതിയായ 'കേരള-ശാസ്ത്ര പുരസ്‌കാരം' നൽകി ആദരിച്ചു.

1970  ൽ  സി വി രാമൻ അവാർഡ്, 1977  ൽ  ഭാരത സർക്കാരിന്റെ പത്മഭൂഷൺ,  1985  ൽ  ബോസ് മെഡൽ, 2006  ൽ  മൂന്നാം ലോക അക്കാദമി ഓഫ് സയൻസിന്റെ ഫിസിക്സിൽ ഒന്നാം സമ്മാനം, 2007 ൽ മജാറോണ പുരസ്‌കാരം, ICTP  യുടെ  ദാരിക് മെഡൽ, ഭാരത സർക്കാരിന്റെ 2010  ലെ  പത്മവിഭൂഷൺ,  എന്നിങ്ങനെ  ഒട്ടനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനെ ഭാരതീയരായ നമ്മൾ അറിഞ്ഞിരിക്കണം.

 

എസ കെ നായർ

ദൂരവാണിനഗർ

 

 

footer
Top