ജുഡീഷ്യറിയെ മാത്രമാണ് ഇന്ന് ജനങ്ങൾക്കു അല്പംവിശ്വാസം ബാക്കിയുള്ളത്!
രാഷ്ട്രീയക്കാരാൽ നിർമിതമായ സർക്കാരെയും,സർക്കാർതലത്തു വിലസുന്ന ഉന്നത ഉദ്യോഗസ്ഥരെയുംവിശ്വസിക്കുവാൻ പ്രയാസമുണ്ട്!.
ജുഡീഷ്യറിയിലും വിശ്വസിക്കാൻ പറ്റാത്തവരില്ലെന്നല്ല !
ഈ സാഹചര്യത്തിൽ ഒരു തെറ്റായ ശിക്ഷ നൽകിയതിന് സ്വയം ശിക്ഷിക്കുന്ന ഒരു ന്യായാധിപന്റെ ഹൃദയസ്പർശിയായ ഒരു കഥ നിങ്ങളറിയണം.
കേരളത്തിലെ കോട്ടയത്തിനടുത്ത് ചെറുവള്ളിഗ്രാമത്തിലുള്ള ഭഗവതി ക്ഷേത്ര ത്തിലാണ് 'ജഡ്ജിഅമ്മാവനെ' ആരാധിക്കുന്നത്.
കഥ അത്ഭുതകരമാണ്.
തിരുവിതാംകൂർ രാജഭരണകാല മായിരുന്നു അത്.
തിരുവിതാംകൂർ രാജാവിന്റെ കീഴിൽ ഗോവിന്ദ പിള്ളഎന്ന ഒരു ന്യായാധിപനുണ്ടായിരുന്നു. അദ്ദേഹം വളരെആദരണീയനും തികച്ചും ന്യായമായ വിധികൾ മാത്രംനൽകുന്നവനും ആയിരുന്നു. ഒരിക്കൽ ആ ജഡ്ജി ഒരു കുറ്റവാളിക്ക് വധശിക്ഷ വിധിച്ചു. ഉത്തരവാദപ്പെട്ടഉദ്യോഗസ്ഥർ വിധി നടപ്പാക്കുകയും ചെയ്തു. പിന്നീടാണ്മനസിലായത്. താൻ നൽകിയ വിധി തികച്ചും തെറ്റായവിധിയായിരുന്നുവെന്നു.
തന്റെ അശ്രദ്ധ കരണമുണ്ടായത് ഗുരുതരമായവീഴ്ചയാണന്നു മനസിലാക്കിയ ജഡ്ജി ഒരു തെറ്റായവ്യക്തിയെ ശിക്ഷിച്ചതിൽ ദുഃഖിച്ചു. ശിക്ഷിച്ച വ്യക്തിതന്റെ അനന്തിരാവണന്നതാണ് ഇനിയൊരു സത്യം.
ജഡ്ജി ഗോവിന്ദപിള്ള ഇത് രാജാവിനോടേറ്റുപറഞ്ഞു. തന്റെഗുരുതരമായ തെറ്റിന് തന്നെ മാതൃകാപരമായിത്തന്നെശിക്ഷിക്കുവാൻ രാജാവിനോട് കേണപേക്ഷിച്ചു. തനിക്കുവിധി നൽകുവാനുള്ള അധികാരം ഇല്ലെന്ന് പറഞ്ഞുകൊണ്ട്രാജാവ് ജഡ്ജിയുടെ അപേക്ഷ നിരസിച്ചു!
അവസാനം ജഡ്ജിതന്നെ തന്റെ വിധിയെഴുതി!
ജഡ്ജി ഗോവിന്ദ പിള്ള സ്വയം തൂക്കിലേറ്റാൻ സ്വന്തം വിധിഎഴുതി!
വലിയ ആശയക്കുഴപ്പത്തോടെ രാജാവ് വിധിഅംഗീകരിച്ചു. ആ കരുത്തനായ ന്യായാധിപൻ മരണം വരെ തൂക്കിലേറ്റപ്പെട്ടു. വിധിയിൽ പറഞ്ഞ പ്രകാരം തന്നെ തന്റെകാലുകൾ വെട്ടി ചോരയൊലിക്കുമാറ് മൂന്നുദിവസംമരത്തിൽ കെട്ടി തൂക്കിയാണ് വിധി നടപ്പാക്കിയത്.
ഗ്രാമീണരുടെ മുൻപിൽ 'നീതിന്യായ വ്യവസ്ഥ'യോടുള്ളആദരവ് പ്രകടിപ്പിക്കുക യായിരുന്നു ജഡ്ജിയുടെ ലക്ഷ്യം
ജഡ്ജിയുടെ കുടുംബാംഗങ്ങൾ ഒരു ജ്യോത്സ്യനെ സമീപിച്ചു.ജഡ്ജിയുടെ ആത്മാവ് തനിക്കു കിട്ടിയ ശിക്ഷയിൽ ഇപ്പോഴുംതൃപ്തിപ്പെട്ടില്ലെന്ന് പ്രശ്നത്തിൽ തെളിഞ്ഞു. അവർ നിരവധിപൂജാകര്മങ്ങള് നടത്തുകയും ഒടുവിൽ ചെറുവള്ളി ഭഗവതിക്ഷേത്ര ക്ഷേത്ര സമുച്ചയത്തിൽ ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു.
അങ്ങിനെ കോട്ടയം ചെറുവള്ളി ഗ്രാമത്തിലെ ഭഗവതിക്ഷേത്രത്തിലുള്ള മറ്റൊരു പ്രതിഷ്ഠയായ 'ജഡ്ജി അമ്മാവൻസുപ്രസിദ്ധമായി!
നിയമപ്രശ്നങ്ങൾ നേരിടേണ്ടി വന്നവരും, നിയമത്തിന്റെനൂലാമാലകളിൽ കുടുങ്ങിയവരുമായ ഒട്ടനവധി ജനങ്ങൾജഡ്ജി അമ്മാവന്റെ അനുഗ്രഹം തേടുന്നതിന് ചെറുവള്ളിക്ഷേത്രത്തിലേക്ക് വന്നുതുടങ്ങി. കോടതിയിൽനീതിയ്ക്കും ആശ്വാസത്തിനും വേണ്ടി പ്രാർഥിക്കുന്നവരെ ഈ ന്യായാധിപനായ ദൈവം തുണക്കുമെന്നു പറയപ്പെടുന്നു!