• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
August 20, 2018

"ഇത്കേരളമാണ് ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല"

നമുക്ക് ഒരൊന്നൊന്നര ടീമുണ്ടെന്നു പറ.... !!

UN ന്റെ നാവികസേനയെ വെല്ലുന്ന രക്ഷ പ്രവർത്തനവുമായി കടലിന്റെ മക്കൾ.. #മുക്കുവന്മാർ 

കൃത്രിമ വെളിച്ചവും പവർബാങ്കും  ഫൈബർ ബോട്ടുമായി രക്ഷക്കെത്തിയത്  പഠനം കഴിഞ്ഞിട്ടും ജോലിയില്ലേ  എന്ന് പലരും പുച്ഛിച്ച നമ്മടെ #ബിടെക്_മച്ചാന്മാർ 

ആവശ്യമായ സാധനങ്ങളുടെ കണക്കുകൾ കൃത്യമായി അറിയിക്കുകയും കിട്ടിയ സാധനങ്ങൾ ക്യാമ്പുകളിലേക് വീതം വെച്ച് നൽകിയതും ഇപ്പൊ ഡിമാൻഡ് ഇല്ലെന്നു പലരും പറഞ്ഞു തള്ളിയ  #കോമേഴ്‌സ്കാർ  

ബിൽഡിങ്ങുകളിൽ കൂടുങ്ങികിടക്കുന്നവരുടെ  

 വിവരങ്ങൾ കൃത്യമായി കൈമാറി  വികസിത രാജ്യത്തെ വെല്ലുന്ന രീതിയിൽ സൈബർ ലോകത്തെ വിനയോഗിച്ചത് നിങ്ങൾ പണ്ട് പറഞ്ഞ ഒരു പണിയുമില്ലാത്ത #ട്രോളന്മാർ 

ഭക്ഷണവും വസ്ത്രവും മറ്റു ആവശ്യ സാധനങ്ങളും കൃത്യമായി  ശേഖരിച്ചു ക്യാമ്പുകളിലും മറ്റും  എത്തിച്ചു കൊടുത്തത് നിങ്ങൾ ബക്കറ്റ് സംഘടന എന്ന്  എഴുതി തള്ളിയ #സന്നദ്ധ_സംഘടനകൾ . 

ദുരിതം അനുഭവിക്കുന്നവർക് അന്തിയുറങ്ങാൻ  ആശ്വാസമായത് മത സാമുദായിക രാഷ്ട്രീയ നേതാക്കളും അവർ നേതൃത്വത്തിലുള്ള  ആരാധനാലയങ്ങളും #സ്കൂളും_പാർട്ടി_ഓഫീസുകളുമാണ്

തുച്ഛമായ ശമ്പളം ആണെങ്കിൽ കൂടിയും വൈദ്യസഹായവുമായി നമ്മുടെ സ്വന്തം മാലാഖമാർ -#നഴ്സിങ്_സ്റ്റുഡന്റ്സ് 

മരുഭൂമിയിൽ നിന്നും ഉറ്റവർക്കും നാടിനും വേണ്ടിയുള്ള  പ്രാർത്ഥനകളും  സഹായങ്ങളുമായി കൂടെ നിന്നത് ഇത്രകാലം നി അവിടെ പോയിട്ടു എന്തുണ്ടാക്കി എന്ന് നിങ്ങൾ ചോദിച്ച #പ്രവാസികൾ .

തങ്ങളോടുള്ള  ഇഷ്ട്ടം ജനങ്ങൾക്കു  മാർഗനിദ്ദേശങ്ങൾ കൈമാറാൻ ഉപയോഗിച്ചത് സന്ദർഭത്തെ ജീവിതഭിനയമാക്കിയ നുമ്മടെ #സിനിമ_പ്രവർത്തകർ

ഇവരെയെല്ലാം കോഡിനേറ്റ്ചെയ്തത് കൈമടക്ക്കാരെന്നു സമൂഹത്തിൽ പരിഹസിച്ച #ഗവണ്മെന്റ്_ഉദ്യോഗസ്ഥർ 

ലോകബാങ്കിനെക്കാൾ വേഗത്തിൽ സാമ്പത്തിക ഹസ്തവുമായി #വ്യവസായിക_പ്രമുഖർ 

 അതിനേക്കാൾ നെഞ്ചു വിരിച്ചു  ഒരു ജനതയുടെ കൂടെ നിന്നത്  #ഗോവെര്ന്മേന്റും കട്ട സപ്പോർട്ടായ #പ്രതിപക്ഷവുമാണ്.....

#ആർമിയും_പോലീസ്_ഫയർ_ഫോഴ്സ്  അങ്ങനെ കേരളത്തിന്റെ ലിസ്റ്റ് നീളുന്നു... 

ഇവിടെ മാത്രം എന്താണ്  ഇങ്ങനെ  എന്ന് ചോദിക്കുന്നവേരോട് 

"ഇത്കേരളമാണ് ഞങ്ങൾക്ക്‌ തോൽക്കാൻ മനസ്സില്ല"

ചവിട്ടി താഴ്ത്താനാണ് ഉദ്ദേശമെങ്കിൽ ജയിച്ചു കാട്ടാനാണ് തീരുമാനം .. !!! 

 

footer
Top