കെ സി ആർ നമ്പ്യാർ..വിടവാങ്ങി.
ബാംഗ്ലൂരിലെ കേരള സമാജം ദൂരവാനിനഗറിന്റെ ഗ്രന്ഥശാലാ- മലയാള ഭാഷാ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ദശാബ്ദങ്ങളായി സമഗ്രമായ സഹകരണങ്ങൾ കാഴ്ചവച്ച സരസനും ശുദ്ധ ഹൃദയനും ഭാഷസ്നേഹിയുമായ കെ.സി.ആർ ഇന്ന് (14.11.2024) രാവിലെ 9 മണിയോടെ അന്തരിച്ചു.
ആരോഗ്യ പ്രശ്നങ്ങളോടെ കണ്ണൂരിലേക്ക് സ്ഥിരതാമസമാക്കിയ കെ.സി.ആറിന്റെ അന്ത്യം കണ്ണൂരിൽത്തന്നെയായിരുന്നു.
1961 ൽ ബാംഗ്ലൂരിലെത്തി. 1963 ൽ ഐ ടി ഐ യിൽ ചേർന്നു. 1967-68 ൽ സമാജത്തിന്റെ സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെട്ടു. അന്നുമുതൽ ഇന്നുവരെ സംഘടനയോടൊപ്പം ഉറച്ചുനിന്ന ഒരു നിശബ്ദ സേവനായിരുന്നു കെ സി ആർ.
കവിതാരചന, കവിതാലാപനങ്ങൾ, കവിതാ മത്സരം, അക്ഷരശ്ലോകം, ഗ്രന്ഥശാല എന്നിങ്ങനെയുള്ള സമാജം പ്രവർത്തനങ്ങളിൽ മികവുതെളിയിച്ച കെ സി ആറിന് ഏതാനും മാസങ്ങൾക്കു മുൻപാണ് കേരള സമാജം യാത്രയയപ്പുനൽകിയത്.
നാട്ടിലെ മേൽവിലാസം: കൃഷ്ണ കൃപ, മുത്തപ്പൻ മടപ്പുരക്ക് സമീപം, നിടുമ്പ്രം, തലശ്ശേരി, കണ്ണൂർ ജില്ല.
മകൻ സുനിൽ നമ്പ്യാർ -9845543626
കൂൾ ബാംഗ്ലൂർ ന്യൂസ്