ആരോടും ഒരു പരിഭവവുമില്ലാതെ തന്റെ കരവിരുതിനെ മാത്രം ആശ്രയിച്ചു കുടുംബം പുലർത്തുന്ന ചിറ്റൂർ ഗോപിയെന്ന അതിജീവിതയെ നിങ്ങൾ അറിഞ്ഞിരിക്കണ്ടത്താണ്. 13 വർഷം മുൻപ് കോയമ്പത്തൂര്‍ വച്ച് ഒരു വാഹന അപകടത്തിൽ പെട്ട്, വീല്‍ചെയറിലും, നാല് ചുവരുകള്‍ക്കുള്ളിലുമായ ജീവിതം ആയപ്പോള്‍ മുൻപ് വര്‍ഷോപ്പ് ജീവനക്കാരനായിരുന്ന ഗോപിയും ഭാര്യയും കടലാസ് പേനകള്‍ ഉണ്ടാക്കി ഉപജീവനം നയിക്കുന്നു!
റീഫിൽ മാത്രം പ്ളാസ്റ്റിക്കും ബോഡിയും ക്യാപ്പും, പൂര്‍ണ്ണമായും പേപ്പര്‍ കൊണ്ടും നിര്‍മ്മിച്ച പേനകളിൽ രണ്ടും, മൂന്നും വിത്തുകളും വെച്ച് വിപണിയിലിറക്കുന്ന ഗോപിയുടെ ഈ പേനയ്ക്കുമുണ്ട്; ഒരു ദൗത്യം.!
ഉപയോഗശേഷം വലിചെറിയ്യുന്ന ഈ പേനയുടെ പേപ്പര്‍ ദ്രവിവിച്ച് മണ്ണോടു ചേരുകയും അതിലെ വിത്തുകള്‍ മുളച്ച് ഒരു കുഞ്ഞ് തൈ ഉണ്ടായി പ്രകൃതിക്ക് എന്തെങ്കിലുമൊരു വിധത്തിൽ സഹായകരമാവുന്ന 'ഗോ ഗ്രീൻ' സംരംഭമായിത്തീരുകയുമാണ്... നാമറിയാതെ..!
നമ്മുടെയൊക്കെ വിവാഹ വാർഷികം, സ്കൂൾ വാർഷികം, ജന്മ ദിനം, സാമൂഹ്യ സമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവയ്‌ക്കെല്ലാം നാം പദ്ധതിയാവിഷ്കരിക്കുമ്പോൾ നാമറിയാതെ തന്നെ അതിലൊരു ചെറിയ ഭാഗം പ്രകൃതി സംരക്ഷണത്തിനും അതിലുപരി ഒരു സാധു കുടുംബത്തിന്റെ ഉപജീവനത്തിനുമായി മാറുന്നതും അഭിമാനാർഹമല്ലേ..?
പേന ഒന്നിന് പത്തു രൂപയോ പന്ത്രണ്ടു രൂപയോ കൊടുത്താൽ അത് നിങ്ങളുടെ വീട്ടിലെത്തുമെങ്കിൽ ഇതൊന്നു ശ്രമിച്ചു കൂടെ?
ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞിന്റെ പേരും ഫോട്ടോയും അച്ചടിച്ച ഒരു ചെറിയ ഫ്ലാഗും അതിനൊരു ടാഗും ഒക്കെ ചേർന്നാണീ തുക..!
കുറഞ്ഞത് നൂറെണ്ണമെങ്കിലും വരുന്ന ഓർഡർ കൊടുത്താൽ നിങ്ങളുടെ വിലാസത്തിലേക്ക് കൊറിയർ വഴി വീട്ടിലെത്തും. തീർച്ചയായും ബന്ധപ്പെടണം.
GOPI. V, KOLLUPARANBU (ITC), VERKOLI PO, POLPULLY, PALAKKAD, KERALA PIN: 678552, PH: 9539956551
COLL BANGALORE NES