• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
May 14, 2024

റേഡിയോ രംഗിന്റെ - കഥാ സാഗരം

രണ്ടര വർഷമായി റേഡിയോ രംഗ് എന്ന ഓൺലൈൻ മീഡിയ നിലവിൽ വന്നിട്ട്. നൂതന സാങ്കേതികവിദ്യയിലൂടെയാണ്  റേഡിയോ രംഗിന്റെ പരിപാടികൾ നടന്നുവരുന്നത്. ഓൺലൈൻ മാധ്യമങ്ങൾക്കിടയിൽ വേറിട്ട ശബ്ദമായി  റേഡിയോ രംഗ് ഇതിനോടകം മാറിക്കഴിഞ്ഞു. വ്യത്യസ്തങ്ങളായ വിവിധ കലാസാംസ്കാരിക പരിപാടികളുടെ സംപ്രേക്ഷണത്തിലൂടെ,വളരെ ചുരുങ്ങിയ സമയം കൊണ്ട്  ജനഹൃദയങ്ങളിൽ സ്ഥാനം നേടി. നിരവധി സാഹിത്യകാരെയും കലാകാരന്മാരെയും  മുഖ്യധാരയിലേക്ക് എത്തിക്കുവാൻ ഈ സംരംഭത്തിന് സാധിച്ചു.                    

മ്യൂസിക്കൽ മൊമെന്റ്സ്, കാവ്യസല്ലാപം, കാവ്യമഞ്ജരി, കഥാസാഗരം കവനകൈരളി, കാവ്യമഴ, വിവിധ വിഷയങ്ങളിലുള്ള ചാനൽ ചർച്ചകൾ, കിങ്ങിണിച്ചെപ്പ്  തുടങ്ങിയവയുടെ തൽസമയ സംപ്രേക്ഷണങ്ങളാണ് റേഡിയോ രംഗിന്റെ  സുപ്രധാനമായ പരിപാടികൾ. കൂടാതെ റെക്കോർഡഡ് പരിപാടികൾ, കണ്ടതും കേട്ടതും എന്ന വാർത്താ പരിപാടി, പ്രഭാതകിരണം,  ആൽബം റിലീസുകൾ,   എന്നിവയും നടന്നുവരുന്നു. പുതിയ പരിപാടികളുടെ മുന്നൊരുക്കത്തിൽ കൂടിയാണ് റേഡിയോരംഗ് ഇപ്പോൾ.

തിരഞ്ഞെടുത്ത  കഥകൾ  പ്രേക്ഷകർക്ക് ആസ്വാദ്യകരമായി വിശകലം ചെയ്യുന്ന ഒരു പരിപാടിയാണ് കഥാ സാഗരം.  എല്ലാ ബുധനാഴ്ചയും 8 മണിക്ക്  വളരെ  രസകരമായി ഈ ഫേസ്ബുക് ചാനലിലൂടെ അവതരിപ്പിക്കുന്ന ഈ പരിപാടിയിലൂടെ വായനക്കാരെ പ്രോത്സാഹിപ്പിക്കുകയും എഴുത്തകാരെ പരിചയപ്പെടുത്തുകയുമാണ്  ലക്‌ഷ്യം.

കഥകൾ വിശദമായി വിശകലനം ചെയ്യുന്ന ഡോക്ടർ ചന്ദ്രബിന്ദുവിന്റേയും മനോഹരമായ അവതരണം നടത്തുന്ന ശ്രീമതി ജിഷയുടെയും പൊതുവെ ഈ പരിപാടിക്ക് യാതൊരു പ്രതിഫലേശ്ചയുമില്ലാതെ, സാങ്കേതിക സൗകര്യങ്ങളൊരുക്കി നേതൃത്വം വഹിക്കുന്ന അനിൽ വെൺകുളത്തിന്റെയും ആത്മാർത്ഥത അളവറ്റതാണ്.

ഈവരുന്ന വെള്ളിയാഴ്ച മെയ് 17ന് വൈകുന്നേരം 8 മണിക്ക് റേഡിയോ രംഗിന്റെ "കഥസാഗരം" എന്ന പരിപാടിയിൽ, ഞാൻ (എസ് കെ. നായർ -ബാംഗ്ലൂർ) എഴുതി കൊല്ലം സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച്‌, പ്രശസ്ത പ്രഭാഷകനും, കവിയുമായ ശ്രീ ആലംകോട് ലീലാകൃഷ്ണന്റെ സാന്നിധ്യത്തിൽ ബാംഗ്ലൂരിൽ, നിറഞ്ഞ സദസ്സിൽ,  കേരള സമാജം ദൂരവാണിനഗർ അധ്യക്ഷൻ ശ്രീ മുരളീധരൻ നായർ പ്രകാശനം ചെയ്ത പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാ സമാഹാരം വിശകലനം ചെയ്യുന്നു.

https://www.facebook.com/radiorangh 

ഈ ലിങ്ക് ഉപയോഗിച്ചോ ഫേസ്ബുക്കിലൂടെ ‘റേഡിയോ രംഗ്’ എന്നെഴുതി അതിൽ ലൈവായി നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

എസ് കെ നായർ -ബാംഗ്ലൂർ

റേഡിയോ രംഗ് പരിപാടികൾ പങ്കെടുക്കാൻ വിളിക്കേണ്ട നമ്പർ:944710 2361
 

Cool Bangalore News

footer
Top