• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
April 17, 2024

ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിലൂടെ മറ്റ്  അഞ്ചുപേർകൂടി സിവിൽ സർവീസ് രംഗത്തേക്ക്.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ബാംഗ്ളൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും അഞ്ചു പേർ വിജയിച്ചു.ഒരാൾക്ക് ഐ.എ.എസും,രണ്ടു പേർക്ക് ഐ.പി.എസും രണ്ടു പേർക്ക് ഐ.ആർ.എസുമാണ്   ലഭിക്കുന്നത്.

കോഴിക്കോട് മേപ്പയൂർ നന്ദനത്തിൽ രാജൻ-ഗീത ദമ്പതികളുടെ മകനും ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ അശ്വന്ത് രാജ് (റാങ്ക് 577) ആണ് മലയാളികൾക്ക് അഭിമാനമായി വിജയം വരിച്ചത്. 

ആർ.യശസ്വിനി (379) ക്ക് ഐ എ എസ്സും എ.മോണിക്ക (487), അശ്വന്ത് രാജ് ( റാങ്ക് 577) എന്നിവർക്ക് ഐ പി എസ്സും റാണു ഗുപ്ത(536), മേഘ്ന കെ.റ്റി(721) എന്നിവർക്ക് ഐ ആർ എസ്സും ലഭിക്കും.

ഇതോടെ 2011-ൽ കേരളസമാജം ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതുവരെ 155 പേർ വിജയം നേടി.

കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ആയ ശ്രീ. പി ഗോപകുമാർ ഐ ആർ എസ്‌ ന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് പരിശീലനം നൽകുന്നത്.

ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ശ്രീ.ഗോപകുമാർ IRS  നെയും മറ്റു പരിശീലകരെയും വിജയികളെയും അനുമോദിച്ചതായി കേരളം സമാജം  പൊതു കാര്യദർശി ശ്രീ റജികുമാർ അറിയിച്ചു.

 അടുത്ത വർഷത്തേക്കുള്ള പരിശീലനം ഏപ്രിൽ 28 ന് ആരംഭിക്കും. ഫോൺ: 8431414491

Cool Bangalore News

footer
Top