• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
March 17, 2024

അഷിതാ സ്മാരക പുരസ്‌കാരങ്ങൾ  പ്രഖ്യാപിച്ചു. ഈ വർഷത്തെ അഷിതാ സ്മാരക ബാലശ്രീ പുരസ്‌കാരം ബാംഗ്ലൂർകാരനായ ഓസ്റ്റിൻ അജിത്തിന്.

 കവയിത്രി റോസ് മേരി അധ്യക്ഷയും, കഥാകാരന്മാരായ ശിഹാബുദീൻ പൊയ്ത്തും കടവ്, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.

കഥ നോവൽ സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച്‌ സാറ ജോസഫിന് 25000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരമായി  നൽകി.

കഥ - സൗമ്യ ചന്ദ്രശേഖരൻ, ബാല സാഹിത്യം - സുരേന്ദ്രൻ ശ്രീമൂല നഗരം, കവിത - ശ്യാം തറമേൽ, നോവൽ - രമണി വേണുഗോപാൽ, ഓർമ്മക്കുറിപ്പ് - തെരേസ്സ ടോം, പ്രത്യേക ജൂറി പുരസ്‌കാരം - സുജഗോപാലൻ  (കവിത) എന്നിവർക്കുമാണ് ഈ വർഷത്തെ മറ്റ്‌  പുരസ്‌കാരങ്ങൾ   

അഷിത.

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത.  ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ ഇവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശ്ശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും, അനവധി ബാലസാഹിത്യ കൃതികളും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു.

1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ആം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27-ന് അന്തരിച്ചു.

Cool Bangalore News

footer
Top