• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
March 15, 2024

സ്പെഷ്യലിസ്റ്റ് ആശുപത്രി ട്രൈ ലൈഫ് ഹോസ്പിറ്റലായി മാറി!

ബംഗളൂരുവിലെ കല്യാൺ നഗറിൽ HRBR ലേയൗട്ടിലുള്ള  80Feet റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ  ട്രൈ ലൈഫ് ഹോസ്പിറ്റലായി  മാറി!

190 കിടക്കകളും, അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ 5 ഓപ്പറേഷൻ തീയേറ്ററുകളും, 28 ഇന്റെൻസീവ് കെയർ യൂണിറ്റുകളുമുള്ള ട്രൈ ലൈഫ് ഹോസ്പിറ്റലിൽ 65 പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

കണ്ണൂർ സ്വദേശിയായ ഡോക്ടർ ഷഫീഖും മറ്റു രണ്ടു പ്രഗൽഭരായ ഡോക്ടർമാരും ചേർന്ന് നേതൃത്വം നൽകുന്ന ഈ സ്ഥാപനം ബെംഗളൂരുവുന്റെ കിഴക്കൻ പ്രദേശത്തെ അതിവിശ്വസനീയമായ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലായി മാറിയിരിക്കുന്നു.

ബാംഗ്ലൂരിലെ റോബോട്ടിക്‌സ് സർജറിയുടെ തുടക്കക്കാരായ സ്പെഷ്യലിസ്റ് ഹോസ്പിറ്റൽ അതേ സംവിധാനത്തിൽ അതേ സേവനവും, അതേ പരിചരണവുമായി പേര് മാത്രം മാറ്റി ട്രൈ ലൈഫ് ഹോസ്പിറ്റൽ ആയി പരിണമിച്ചിരിക്കുകയാണ്.

24 X 7 എമർജൻസി റൂം, പരിചയ സമ്പന്നരായ നഴ്സിംഗ് സ്റ്റാഫ്, സമഗ്രമായ കാർഡിയാക് വിദഗ്ധർ, ഓർത്തോപെടിക് സർജെൻസ്, റോബോട്ടിക് സർജറി എന്നിവകളെല്ലാം ട്രൈ ലൈഫിന്റെ പ്രത്യേകതകളാണ്.

ട്രൈ ലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ  സമർപ്പിത ആരോഗ്യപരിപാലന പ്രൊഫഷണലുകൾ തികഞ്ഞ വൈദഗ്ധ്യത്തോടും അനുകമ്പയോടും കൂടി സാമൂഹ്യ സേവനം ഉറപ്പുവരുതിക്കൊണ്ടുതന്നെ  സമഗ്രമായ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നു.

വിപുലമായ വൈദഗ്ധ്യവും, മികച്ച സാങ്കേതിക വിദ്യയും, ആരോഗ്യ സംരക്ഷണത്തിൻ്റെ പുതിയ യുഗവും  ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന  ട്രൈ ലൈഫ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ വേറിട്ടു നിർത്തുന്ന യഥാർത്ഥ മാനുഷികസമീപനവും  വാഗ്ദാനം ചെയ്യുന്നു.

 

Cool Bangalore News

footer
Top