• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 23, 2023

കേരളസമാജം ദൂരവാണിനഗർ ഒരുക്കുന്ന പ്രതിമാസ സാഹിത്യ സംവാദം.

നമ്മുടെ രാഷ്ട്രപിതാവ്  മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 1930 മാർച്ച് 12 നു ഗുജറാത്തിലെ, സബർമതിയിൽ നിന്നാരംഭിച്ച്‌  24 ദിവസം കൊണ്ട് 241 മൈലുകൾ താണ്ടിയ  ദണ്ഡിയാത്രയുടെ പശ്ചാത്തലത്തിൽ, മാതുഭൂമിആഴ്ചപ്പതിപ്പിന്റെ പത്രാധിപരും   പ്രശസ്ത എഴുത്തുകാരനുമായ ശ്രീ സുഭാഷ് ചന്ദ്രൻ രചിച്ച ജ്ഞാനസ്നാനം എന്ന കഥയെ ആസ്പദമാക്കി 'കാലത്തെ  അതിജീവിക്കാൻ കെൽപ്പുള്ള കഥകൾ'  എന്ന വിഷയത്തെപ്പറ്റിയുള്ള  ചർച്ചയും സംവാദവും .

 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ   സ്വാതത്ര്യ സമരത്തിന്റെ ഭാഗമായിട്ട് നടന്ന ഉപ്പു സത്യാഗ്രഹത്തിൽ  ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിജിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തിയെങ്കിലും  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ  ഈ ഉപ്പു സത്യാഗ്രഹം സഹായകമായി. 

യാത്രക്കിടെ ഗാന്ധിജി പറഞ്ഞു,'ഈ യാത്രയില്‍ ഒന്നുകില്‍ ഞാന്‍ മരിക്കും.ഏതായാലും ഉപ്പുനികുതി റദ്ദു ചെയ്യാതെ സബര്‍മതിയാശ്രമത്തിലേക്ക് ഞാന്‍ തിരികെ പോവില്ല' 

കേരളസമാജം ദൂരവാണിനഗർ ഒരുക്കുന്ന ഈ സാഹിത്യ കൂട്ടായ്മയും, അധ്യാപകനും നിരൂപകനുമായ ശ്രീ കെ.വി.സജയ്‍യുടെ പ്രഭാഷണവും  ഡിസംബർ 24നു രാവിലെ പത്തുമണിക്ക് ജൂബിലി സ്കൂളിൽ വച്ചാണ് നടക്കുന്നത്. 

കൂൾ ബാംഗ്ലൂർ  ന്യൂസ് 

footer
Top