പുലിസ്റ്റർ ബുക്‌സ് പ്രസിദ്ധീകരിച്ച Critical Analyses Of the Towering poet JACOB ISAC'S Sense of Enigma എന്ന പുസ്തകത്തിന്റെ പ്രകാശനവും പുസ്തക ചർച്ചയും ഡിസംബർ 23 ശനിയാഴ്‌ച ഇന്ദിരാനഗറിലുള്ള റോട്ടറി ക്ലബ് ഹാളിൽവച്ചു വച്ച് നടന്നു.
മാവേലിക്കരയിൽ ജനിച്ചു വളർന്ന് മറ്റം സെൻറ് ജോൺസ് ഹൈ സ്കൂൾ പഠിച്ച ജേക്കബ് ഐസക് ദക്ഷിണാഫ്രിക്കയിലെ സെന്റ് തോമസ് എജ്യുക്കേഷൻ പ്രോജക്റ്റിന്റെ സ്ഥാപകനും മാർബിൾ ഹാളിലുള്ള ഗുഡ് ഷെപ്പേർഡ് മോഡൽ ഹൈസ്‌കൂളിന്റെ സ്ഥാപക ഉടമയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്.
ഒരു സംരംഭകനും ബിസിനസ്സ് സ്ഥാപനത്തിന്റെ സിഇഒയും വിദ്യാഭ്യാസ വിചക്ഷണനുമാണെങ്കിലും, കവിതയിലൂടെ ശക്തമായ വികാരങ്ങളെയും ചിന്തകളെയും പ്രകാശിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം സ്തുത്യര്ഹമാണ്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനവും ഉത്ഘാടന പ്രസംഗവും നിർവഹിച്ചു . എഡിറ്റർ സെബാസ്റ്റ്യൻ, ബാംഗ്ലൂരിലെ എഴുത്തുകാരായ രമാ പ്രസന്ന പിഷാരടി, ബ്രിജി KT, ടി.പി.വിനോദ്, Dr. വീണ രവികുമാർ തിരുമല, എസ്.കെ.നായർ, ശാന്തകുമാർ, എം.ബി.മോഹൻദാസ് എന്നിവർ സംസാരിച്ചു. വിഷ്ണുമംഗലം കുമാർ, രവികുമാർ തിരുമല, ഓ.വിശ്വനാഥൻ, ഗീതാ നാരായണൻ, ബാലചന്ദ്രൻ, സൂര്യ നാരായണൻ, തുടങ്ങി ബാംഗ്ലൂരിലെ മറ്റു പല എഴുത്തുകാരും ഭാഷാസ്‌നേഹികളും പങ്കെടുത്തു
Dr.ജേക്കബ് ഐസക് അദ്ദേഹത്തിന്റെ ഒരു കവിത ചൊല്ലി സദസിനെ അഭിസംബോധന ചെയ്തു.
അനിൽ മിത്രാനന്ദപുരം, കാര്യപരിപാടികൾ നിയന്ത്രിച്ചു, അതിഥികൾക്കും പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തി .
കൂൾ ബാംഗ്ലൂർ ന്യൂസ്