• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 21, 2023

പ്രൊഫ: ഇവി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

പ്രൊഫ: ഇവി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

 'മലയാള നോവലിൻ്റെ ദേശ കാലങ്ങൾ'എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും, സാഹിത്യ നിരൂപകനുമായ ഇവി രാമകൃഷ്ണൻ കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 
.
ആദ്യ കൃതിയായ 'അക്ഷരവും ആധുനികതയും' എന്ന പുസ്തകത്തിന് 1995 ൽ നിരൂപണ പഠന സാഹിത്യത്തിനുള്ള കേരളസാഹിത്യ  അക്കാദമിയുടെ അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
'വാക്കിലെ സമൂഹം', 'ദേശീയതകളും സാഹിത്യവും', 'അനുഭവങ്ങളെ ആർക്കാണ് പേടി' എന്നിവയാണ് മറ്റു പുസ്തകങ്ങൾ.

 .ഇംഗ്ലീഷിലും മലയാളത്തിലും അനവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . റഷ്യൻ ഉത്തരഘടനാവാദിയായ മിഖായിൽ ബക്തിന്റെ 'ഉൽസവാത്മകത', 'പാഠാന്തരത്വം' എന്നീ സങ്കൽപ്പനങ്ങളെ മുൻനിർത്തി അദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ തുള്ളൽകൃതികളെ അപഗ്രഥിച്ചത് ശ്രദ്ധേയമായിരുന്നു.1973-‘84 ൽ മഹാരാഷ്‌ട്രയിലെ ജാൽനയിൽ ഇംഗ്ലീഷ്‌ ലക്‌ചററായി ജോലി ചെയ്തിരുന്നു.  1985 മുതൽ സൂററ്റിലെ സൗത്ത്‌ ഗുജറാത്ത്‌ യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസ്സറും ഡീനുമായി ജോലി ചെയ്യുന്നു. 

കണ്ണൂർ സ്വദേശിയായ പ്രൊഫ: ഇവി രാമകൃഷ്ണന് അഭിനന്ദനങ്ങൾ. 

കൂൾ ബാംഗ്ലൂർ ന്യൂസ് 

footer
Top