ഒരു പ്രത്യേക രീതിയിലുള്ള കഥയാണിത്. ഒരു കഥയിൽ പല കഥകൾ ഇഴചേർന്നു കിടക്കുന്നരീതിയാണ് അവലംബിച്ചിരിക്കുന്നത്. വേണമെങ്കിൽ 'അതികഥ' എന്ന് പറഞ്ഞിതിനെ വിശേഷിപ്പിക്കാവുന്നതാണ്. സാധാരണയായി ചെറുകഥയെന്നാൽ ഒരു സംഭവം എത്രയും സാന്ദ്രമായി പറയാൻ പറ്റുമോ അത്രയും ചുരുക്കി പറയുന്ന രീതിയാണ് പല സംഭവങ്ങൾകൊണ്ട് നീട്ടി പ്പറയുന്നുണ്ടങ്കിലും വായനക്കാർക്ക് ഒരാലോസരവും ഉണ്ടാക്കുന്നില്ല. ബാംഗളൂരിൽ ചിലർ പലതും നേടുന്നത് നാം കാണുകയോ കേൾക്കുകയോചെയ്യുന്നുണ്ട്. അത് കഥാരൂപത്തിൽ ആഖ്യാനിച്ചു സർഗ്ഗ പരിവേഷം കൊടുക്കുന്നു. ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ എന്ത് ചെയ്യാനും സഹായം നേടാനും സാധിച്ചു കഴിഞ്ഞാൽ പിന്തിരിഞ്ഞു നടക്കാനും സന്നദ്ധതയുള്ളവന് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ചെടുക്കാൻ കഴിയും എന്ന് കഥ വ്യക്തമാക്കുന്നു.
സഹാനുഭൂതിപ്രകടനം ചിലപ്പോൾ ഇത്തരം കൃത്യങ്ങൾക്കു മറയായേക്കാം.
എസ്സ്.കെ. ജീവിതാനുഭവങ്ങളെല്ലാം സർഗാത്മക രചനകളായി വായനാലോകത്തിനു സമ്മാനിക്കുന്നു..
(ആസ്വാദനം ശ്രീ ടി.എം.ശ്രീധരൻ)
എസ്സ്.കെ.നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാസമാഹാരത്തിലെ രസകരമായ ഒരാവിഷ്കരണം. പുസ്തകത്തിനു ബന്ധപ്പെടുക- +91 6235422666