• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 12, 2023

ചന്ദ്രൻ ഒരു മുതലാളി 

ആയിരത്തി തൊള്ളായിരത്തി അറുപതു മുതൽ എൺപതുവരെ ബാംഗ്ലൂരിലെ  പൊതു മേഖലാ സ്ഥാപനങ്ങളിലും, അല്ലാതെയുള്ള ചെറുകിട സംരംഭങ്ങളിലും, ജോലി ചെയ്തു ബംഗളൂരുവിൽ ജീവിച്ച മലയാളികളിൽ ഗൃഹാതുരത്വം ഉണർത്തുന്ന കഥയാണിത്. വീട്ടിലേക്കു വേണ്ട പലവ്യഞ്ജനങ്ങൾ വാങ്ങുന്ന പറ്റു കടയും പറ്റു  കണക്കെഴുതാൻ  ഒരു പുസ്തകം, സാധനങ്ങൾ വാങ്ങിച്ചാൽ അതിൽ മൊത്തം പറ്റെഴുതി  വിവരങ്ങൾ ഒരു തുണ്ടുകടലാസിൽ എഴുതിത്തരും. ശമ്പളം കിട്ടിയാൽ പൈസ കൊടുത്തില്ലെങ്കിൽ കടക്കാരൻ മുഖം കറുപ്പിക്കുകായും നമ്മളെ നോക്കാതിരിക്കുകയും  ചെയ്യുന്ന രീതി ഒരനുഭവമായി പലരുടെയും മനസ്സിൽ ഉണ്ടായിരിക്കും. നാട്ടിൽ നിന്ന് അച്ഛനോട് വഴക്കിട്ട് വന്ന്  കട തുടങ്ങിയ ചന്ദ്രൻ പറ്റു പടിക്കാർക്കു സാധനങ്ങൾ  കൊടുത്തുകൊണ്ടിരുന്ന പീടിക നടത്തിനടത്തിപ്പുകാരനായിരുന്നു. കണ്ണൂർക്കാരാൻ രാഘവൻ ചന്ദ്രനെ തിരിച്ചറിയുന്നു. അച്ഛൻ മരിച്ച വിവരം പറയുന്നു. ചന്ദ്രൻ അടുത്ത ദിവസം നാട്ടിലേക്കു പോകുന്നു. ചന്ദ്രന്റെ അടുത്ത പരിചയക്കാരനായ ശിവൻ കൊയിലാണ്ടിയിൽ ഒരാവശ്യത്തിന് വന്നപ്പോൾ ചന്ദ്രനെ കാണാനായി അയാളുടെ അടുത്തേക്ക് അന്യൂഷിച്ചുചെന്നെത്തുന്നു. പെട്ടിക്കടയിൽ മുകളിൽ ഒരു കയറുകെട്ടി അതിൽ പിടിച്ചു നിൽക്കുകയോ ഇരിക്കുകയോ അല്ലാത്തമാതിരി കച്ചവടം ചെയ്തിരുന്ന ചന്ദ്രൻ, മുതലാളിയായി  ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരിക്കുന്നു. ബാംഗ്ലൂരിൽ നിന്ന് വന്നവർക്കു നല്ല സ്വീകരണം നൽകി മനസ്സിൽ സ്നേഹത്തിന്റെ ഉറവ വറ്റാതെ നിൽക്കുന്ന കണ്ണൂർക്കാരുടെ സ്വതഭാവം പ്രകടിപ്പിച്ചു.

കഥാകാരൻ പ്രത്യേകം   ശിവനിലൂടെ കണ്ട ശ്രീനാരായണഗുരുവിന്റെ ഫോട്ടോയും കെടാവിളക്കും ചന്ദ്രന്റെ ജാതി വെളിപ്പെടുത്തുന്നു. മാത്രമല്ല കണ്ടാലറിയാത്ത ജാതി കേട്ടാലറിയുമോ എന്ന് ചോദിച്ച ഗുരു ഇന്ന് പഞ്ചലോഹ വിഗ്രഹമായി പ്രതിഷ്ഠിച്ച്‌ ആരാധിക്കപ്പെടുന്ന വൈപരീത്യം പൂർവകാല ബ്രഹ്മണ്യത്തിലേക്കു തിരിച്ചു പോക്കായി മാറുന്നു  എന്ന് വെളിപ്പെടുത്തുന്നു. ഹരിപ്പാട്ട് കാരൻ ശിവനെയും കെ  ആർ പുറത്തുണ്ടായിരുന്ന രാഘവനെയും നമ്മൾ തിരിച്ചറിയുന്നത് യാദൃശ്ചികമല്ല. ഓരോ സൂചകവും  ഓരോ കഥക്കുള്ള വഴിയുണ്ട്.

(ആസ്വാദനം ശ്രീ ടി.എം.ശ്രീധരൻ)

എസ്സ്.കെ.നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാസമാഹാരത്തിലെ രസകരമായ ഒരാവിഷ്കരണം. പുസ്തകത്തിനു ബന്ധപ്പെടുക- +91  6235422666

 

footer
Top