• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
December 12, 2023

ഇനി ഒരു യാത്ര വേണോ?

ഇൻകം  ടാക്സ്  ഓഫീസ് ജീവനക്കാരി ബിന്ദുവിനെ , റിട്ടയേർഡ് എസ.പി.രമേഷ്  അവിചാരിതമായി കണ്ടുമുട്ടുന്നു. പല സന്ദർഭങ്ങളിലും രമയെ സഹായിച്ച  ബിന്ദുവിനെ സഹായിച്ച രമേഷിനോട് തന്റെ പൂർവകാല കഥകളും വർത്തമാന ജീവിതവും തുറന്നു വിവരിക്കുന്നു. അതുപോലെ രമേഷും പ്രസവത്തെ തുടർന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഭാര്യയുടെയും കുഞ്ഞിന്റെയും മരണവും പറയുന്നു. ഒരു സ്ത്രീക്കുണ്ടായ ദുരനുഭവങ്ങൾ ഈ കഥയിൽ അനാവരണം ചെയ്യുന്നു. വേണമെങ്കിൽ സ്ത്രീപക്ഷ കഥ എന്നിതിനെ  വിശേഷിപ്പിക്കാം. കുവട്ടിൽ ജോലിയുള്ള; അവിടെ ഭാര്യയും കുഞ്ഞുങ്ങളുമുള്ള ഒരുത്തനെ വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് വഞ്ചിക്കപ്പെട്ട സ്ത്രീ. ഭർത്താവിനെ ഉപേക്ഷിച്ചിട്ട് സ്വജീവിതം കെട്ടിപ്പടുക്കുന്നു. പഠിപ്പിച്ചു ഉദ്യോഗസ്ഥരായ മകൻ  ഭാര്യവീട്ടിൽ താമസിക്കുന്നു. . മകൾ അച്ഛനോടിഷ്ടം പ്രഖ്യാപിച്ച്‌ അച്ഛനുമൊത്തു കുടുംബസമേതം ജീവിക്കുന്നു.

രമേഷും ബിന്ദുവും പസ്പരം ജീവിത ആകുലതകൾ പങ്കിട്ടു. രണ്ടുപേരും ഒന്നിക്കാനുള്ള പരോക്ഷമായ സൂചന, യൊവ്വനം വിട്ടകന്നിട്ടില്ലാത്ത ബിന്ദുവിന്റെ മനസ്സിൽ 'ഇനിയൊരു യാത്രവേണോ?' എന്ന ചോദ്യചിഹ്നമായി അവശേഷിക്കുന്നു.!

(ആസ്വാദനം ശ്രീ ടി.എം.ശ്രീധരൻ)

എസ്സ്.കെ.നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാസമാഹാരത്തിലെ രസകരമായ ഒരാവിഷ്കരണം. പുസ്തകത്തിനു ബന്ധപ്പെടുക- +91  6235422666

footer
Top