ഈ ചെറുകഥാ സമാഹാരത്തിലെ ആദ്യത്തെ കഥ "ആരാണവൾ" എന്ന കഥ ഒരു ചെറിയ കഥയാണ്. അതിൻെറ ഒതുക്കം തന്നെയാണ് അതിൻെറ മനോഹാ രിത. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഈടുപെട്ട കഥാനായകൻ ബാംഗ്ലൂരിൽ നിന്നും ഡൽഹിയിലെത്തി.നഗരവീഥിയിൽ കണ്ടു മുട്ടിയ യുവതിയെ തിരിച്ചറിയാനാവാതെ പകക്കുന്നു. നിസ്വാർത്ഥനായ അയാളുടെ സഹായഹസ്തം ആ പെൺകുട്ടിയുടെ ജീവി തം കരുപ്പിടിപ്പിക്കാൻ ഉതകിയിരിക്കാം ഒരു കൈ കൊണ്ട്കൊടുക്കുന്നത് മറുകൈ അറിയരുത് എന്നാണ ല്ലോ വചനം. മാനവികത യുടെ പങ്കുവെക്കലു കൾ മറെറാരാളിൽ വിത്തിട്ട് ചെടിയായ് മരമായി വളർന്ന് ജീവിതം സാർത്ഥക മാക്കുമ്പോൾ വ്യക്തി അനുഭവിക്കുന്ന ചാരിതാർത്ഥ്യം ഒരു നല്ല കഥയായി മാറി പ്രധാനഭാഗം ഒരുസ്വപ്ന ത്തിലേക്ക് സന്നിവേശി പ്പിച്ചത് നന്നായി.
ആസ്വാദനം--ഗീത.പി
എസ്സ്.കെ.നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാസമാഹാരത്തിലെ രസകരമായ ഒരാവിഷ്കരണം. പുസ്തകത്തിനു ബന്ധപ്പെടുക- +91 6235422666