ബെംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം സ്ഥാപകാംഗമായ, ദൂരവാണി നഗർ കേരളസമാജം മുൻ അധ്യക്ഷൻ ശ്രീ എസ്. കെ. നായർ എഴുതിയ 'പൂച്ചക്കണ്ണി സുന്ദരിയാണ്' എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം നവംബർ 26 ഞായറാഴ്ച 10: 30 ന് ജൂബിലി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ബെംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഫോറം അധ്യക്ഷൻ ശ്രീ ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും.
ശ്രീ വിഷ്ണുമംഗലം കുമാർ പുസ്തക പരിചയം നടത്തും.
മുഖ്യ അതിഥിയായെത്തുന്ന പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ 'കഥയും കലഹവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
കർണാടക/കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹനായ സുധാകരൻ രാമന്തളി, തുടങ്ങി ബംഗളൂരുവിലെ സാഹിത്യ സാസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സുജലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം കേരളസമാജം ദൂരവാണിനഗറിന്റെ അധ്യക്ഷൻ ശ്രീ മുരളീധരൻ നായർ നിർവ്വഹിക്കും.
പുസ്തകത്തിന്റെ ആദ്യ പ്രതികൾ സമാജത്തിന്റെ മുൻ അധ്യക്ഷന്മാരായ ശ്രീ.എം.എസ.ചന്ദ്രശേഖരൻ, ശ്രീ പീറ്റർ ജോർജ്, ശ്രീ പി ദിവാകരൻ എന്നിവർ ഏറ്റുവാങ്ങും.
ബാംഗ്ലൂരിലെ എല്ലാ സാഹിത്യ ആസ്വാദകരേയും സാദരം ക്ഷണിക്കുന്നു.
COOLBANGALORE NEWS