• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
July 27, 2023

കർണാടകസംസ്ഥാന കളരിപ്പയറ്റ്  ചാമ്പിയൻഷിപ് മത്സരം.

സ്പോർട്സ് അതോറിറ്റി  ഓഫ് കർണാടകയുടെയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും  അംഗീകാരമുള്ള ‘കർണാടക കളരിപ്പയറ്റ് അസോസിയേഷൻ’  ജൂലൈ  29 നു ശനിയാഴ്ച കർണാടക സംസ്ഥാനകളരിപ്പയറ്റ്  ചാമ്പിയൻഷിപ് മത്സരം നടത്തുന്നു.

കേരളത്തിന്റെ  പുരാതനവും തനത് ആയോധനകലയുമായ   കളരിപ്പയറ്റ്. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും അഭ്യസിച്ചു വരുന്നു. ശാരീരികവും മാനസികവുമായി പോരാട്ടമുറകൾ സ്വായത്തമാക്കുന്ന കലയാണ് കളരിപ്പയറ്റ് .

കളരിപ്പയറ്റ്, തായ്‌ക്വാൻഡോ, കരാട്ടെ എന്നിവയെല്ലാം ആയോധന കലകളാണ്.

3000 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന  ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയോധന കലകളിൽ ഒന്നാണ്  കളരിപ്പയറ്റ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വികസിപ്പിച്ചെടുത്ത ഒരു കൊറിയൻ ആയോധന കലയാണ് തായ്‌ക്വോണ്ടോ.  അതിനു ശേഷം  വികസിച്ച ഒരു ജാപ്പനീസ് ആയോധന കലയാണ് കരാട്ടെ. ഇതിന്റെയെല്ലാം ആധാരം കളരിപ്പയറ്റുതന്നെ!

ഈ ആയോധന കലകൾ തമ്മിലുള്ള ബന്ധങ്ങളിലൊന്ന്, അവയെല്ലാം സ്വയം പ്രതിരോധത്തിനുള്ള മാർഗമായുള്ള തന്ത്രങ്ങൾക്ക്  പ്രാധാന്യം നൽകുന്നു എന്നതാണ്. ഈ സാങ്കേതിക വിദ്യകളുടെ നിർവ്വഹണവും ഊന്നലും വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും കളരിപ്പയറ്റ് എന്ന ഈ പാരമ്പര്യ കല. സ്വയരക്ഷക്കയ്ക്ക് വേണ്ടിയും ശാരീരിക മാനസിക വളർച്ചയ്ക്ക് വേണ്ടിയും അനുഷ്ഠിക്കുന്ന കലയാണ്.

‘സമർത്ഥം  ട്രസ്റ്റ് ഫോർ ഡിസേബിൾസ്’  എന്ന എൻ.ജി.ഓ.യുടെ സഹായത്തോടെ നടത്തുന്ന ഈ സംസ്ഥാന ചാമ്പിയൻഷിപ് മത്സരം രാവിലെ 10 മണി മുതൽ തുടങ്ങുന്നതും കർണാടക സംസ്ഥാന ഗതാഗത മന്ത്രി ശ്രീ ഡോക്ടർ രാമലിംഗ റെഡ്‌ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതുമാണ്. 

നഗരത്തിലെ കളരിപ്പയറ്റ് പ്രേമികൾക്കെല്ലാം സ്വാഗതം.

VEENUE: CA:39, 16TH MAIN ROAD 15TH CROSS, SECTOR 4, HSR LAYOUT, BANGALORE 560102 (PHONE.9886564310)

Cool Bangalore News

footer
Top