.
ഡോക്ടർ ജെ ജയലളിത മ്യൂസിക് ആൻഡ് ഫൈനാർട്സ് യൂണിവേഴ്സിറ്റി യുടെ പത്തൊത്തൊന്പതാമത് അഖില ഭാരത കലാമത്സരത്തിന്റെ BEST ARTIST അവാർഡിനർഹനായി ആർട്ടിസ്റ് രാജു പുതുച്ചേരി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ വരുന്ന ആഗസ്റ് 13 ന് ചെന്നൈയിലുള്ള ടി നഗറിൽ ശ്രീ രാമകൃഷ്ണ മിഷൻ സ്കൂൾ ഓഡിറ്റോറിയമായ ‘ഇൻഫോസിസ് ഹാളിൽ’ അവാർഡ് ദാന ചടങ്ങു നടക്കുന്നതാണ്.
ദൂരവാണിനഗർ കേരള സമാജാംഗവും സമാജത്തിന്റെ ചിത്രകലാ മത്സരങ്ങളുടെ ജൂറിയും, ഉദ്യാന നഗരത്തിലെ പ്രശസ്ത കലാകാരനുമായ ശ്രീ രാജു പുതുച്ചേരി കോട്ടയം വാകത്താനത്തു താനാകുളം പഞ്ചായത്തിൽ പുതുച്ചേരി എന്ന ഗ്രാമത്തിൽ ജനിച്ച ഒരു അനുഗ്രഹീത കലാകാരനാണ്. ബാംഗ്ലൂരിൽ രാമമൂർത്തി നഗറിനടുത്തു കൽക്കരെ റോഡിൽ കഴിഞ്ഞ 34 വർഷമായി താമസിക്കുന്ന ശ്രീ രാജു ജന്മസിദ്ധമായിട്ടുള്ള ഒരു കലാകാരനാണ്. ചെറുപ്പത്തിൽ തന്നെ ചുവർ ചിത്രങ്ങളിൽ തുടങ്ങി വരകളിലൂടെയും, വര്ണങ്ങളിലൂടെയും മനസ്സിനുളളിലെ വിസ്മയങ്ങൾ ക്യാൻവാസിൽ പകർത്തുന്ന അതുല്യ കലാ പ്രതിഭയാണ് ശ്രീ രാജു.
നഗരത്തിൽ ഒരു പരസ്യ കമ്പനിക്കുവേണ്ടി ജോലിചെയ്തു തുടങ്ങിയെങ്കിലും പിന്നീട് തന്റേതായ പരസ്യ കമ്പനിയുണ്ടാക്കുകയും, ക്രമേണ ചിത്രകലയിൽ താല്പര്യമുള്ള കുട്ടികൾക്ക് ‘Talent, the School of Arts’ എന്ന സ്ഥാപനത്തിലൂടെ സ്ഥിരമായി ക്‌ളാസ്സുകൾ നടത്തി അറുപതിലധികം ശ്രദ്ധേയമായ കലാകാരന്മാരെ കണ്ടെത്തുവാനും സാധിച്ചിട്ടുണ്ട്.
ശ്രീമതി സുജാത പ്രിയപത്നി, മക്കൾ ക്രിക്കറ്റ് പ്രേമിയായ സൂരജ്ജും, അധ്യാപികയായ രഞ്ജിനിയും. ശ്രീ രാജു അടക്കം കുടുംബാംഗങ്ങളെല്ലാം വരയിലും വര്ണങ്ങളിലും, ഗാനാലാപത്തിലും മുൻപന്തിയിൽ.! .
ആര്ടിസ്റ് ശ്രീ രാജു ചിത്രരചനാ ക്‌ളാസ്സുകൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നടത്തുന്നു. വിശദ വിവരങ്ങൾക്കു വിളിക്കുക ഫോൺ : 9986007308
ആർട്ടിസ്റ് രാജു പുതുച്ചേരിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ…
Cool Bangalore News