*ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റിയിൽ (MEd) എം.ഇ.എഡ് നു ഒന്നാം റാങ്കും ഗോൾഡ് മെഡലും കരസ്ഥമാക്കിയ ശ്രീമതി.എ.ആർ.പ്രിയക്ക് അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ*.
കേരള സമാജം ദൂരവാണിനഗറിന്റെ സജീവ പ്രവർത്തകനും മുൻ ഖജാന്ജിയുമായ ശ്രീ ജി.രാധാകൃഷ്ണൻ നായരുടെയും ശ്രീമതി അംബികയുടെയും ഏക പുത്രിയാണ് ശ്രീമതി.എ.ആർ പ്രിയ.
ബാംഗ്ലൂരിലെ (കല്യാൺ നഗറിലുള്ള) ഒരു മികച്ച വിദ്യാഭ്യാസസ്ഥാപനമായ മാക്സ് വെൽ പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലാണ് ശ്രീമതി പ്രിയ. നഗരത്തിലെ ക്രൈസ്റ്റ് കോളേജിൽ നിന്നും (BSc) ബിരുദവും, ബാംഗ്ലൂർ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സ്റ്റാറ്റിറ്റിക്സിൽ (MSc) ബിരുദാനന്തര ബിരുദവുമെടുത്തു. 2022 -23 വർഷത്തെ എം എഡ് പരീക്ഷയ്ക്കാണ് ഒന്നാം റാങ്കും സ്വർണ്ണ മെഡലും ലഭിച്ചത്.
ഇത് രണ്ടാം തവണയാണ് ശ്രീമതി പ്രിയ യൂണിവേഴ്സിറ്റി തലത്തിലുള്ള സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്നത്.. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള . CMR കോളേജിൽ നിന്നും BEd നു 2008 ൽ സ്വർണ്ണ മെഡലും റാങ്കും നേടിയിട്ടുണ്ട്.
മാക്സ് വെൽ സ്കൂളിന്റെ സ്ഥാപകനും കെ എൻ എസ എസിന്റെ സ്ഥാപകാംഗവുമായിരുന്ന ദിവംഗതനായ കെ എസ ബാബുവിന്റെയും ശ്രീമതി ഉഷാകുമാരിയുടെയും പുത്രൻ ശ്രീ അജിത് ബാബുവിന്റെ പ്രിയപത്നിയാണ് ശ്രീമതി എ ആർ പ്രിയ. ഒൻപതാം ക്‌ളാസുകാരനായ അഭിമന്യു മകനും, മൂന്നാം ക്‌ളാസിൽ പഠിക്കുന്ന അതിഥി മകളും.
2023 ജൂലായ് 4 നു കോലാർ നന്ദിനി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന ബിരുദ ദാന ചടങ്ങിൽ ബഹുമാനപ്പെട്ട കർണാടക ഗവർണർ ശ്രീ തവാർ ചന്ദ് ഗെഹ്ലോട്ട് സ്വർണ്ണ മെഡലും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ശ്രീമതി എ ആർ പ്രിയയ്ക്ക് അനുമോദനങ്ങൾ.
Cool Bangalore News