ജീവിതത്തിൽ പല നല്ല നാളുകളുടെയും തിരിച്ചുവരവുണ്ടാവും, ഓർമകളെ തലോലിക്കുവാനായി മാത്രം. അതിലോന്നാണ് ജന്മദിനം. എനിക്ക് ആദരണീയനായ ശ്രീ ആർ.വി.ആചാരിയുടെ ചിന്തകളിൽ അത് അമ്മ ദിനമാണ്. അമ്മ അനുഭവിച്ച വേദനയുടെ ഓർമ്മകൾ സ്നേഹ ബഹുമാനങ്ങളോടെ വീണ്ടും വീണ്ടും തിരിച്ചറിയുന്ന അസുലഭ സന്ദർഭം! എന്റെ ആ ഓർമകളുടെ എഴുപതാം വാർഷികത്തിന്റെ നിറവിലാണ് ഈ സഹൃദയകൂട്ടായ്മ. സ്വൈര്യസങ്കേതങ്ങൾ പലതും ലഭ്യമാണെങ്കിലും സഹൃദയരായ അക്ഷരസ്നേഹികൾക്കൊപ്പം ആ ദിവസം ആഘോഷിക്കുവാനാണ് എന്റെ സന്തോഷം.
*ഞാൻ ബന്ധപ്പെട്ട സുമനസുകൾ എല്ലാവരും തന്നെ എന്റെ ക്ഷണം സസന്തോഷം സ്വീകരിച്ചു, സാന്നിധ്യം ഉറപ്പുതന്നു*.
എന്റെ ഓർമ്മകുറിപ്പുകളായ 'ഓർമകളിലൂടെ ഒരു യാത്ര', മൂന്നാമത്തെ ചെറുകഥാ സമാഹാരം 'ഒരു ലമ്പാണിക്കല്യാണം' എന്നിവയുടെ പ്രകാശനമായിരുന്നു ലക്ഷ്യം.
ഞാൻ തനിച്ചുള്ള ഒരു നീക്കം സ്വാർത്ഥത ആവില്ലേ എന്നൊരു തോന്നലുണ്ടായി. എൻറെ സുഹൃത്തുക്കളായ എഴുത്തുകാരെയെല്ലാം എന്നോടൊപ്പം നിൽക്കാനും അവർ എഴുതിയ കൃതികൾ തയ്യാറെങ്കിൽ ഇതേ വേദിയിൽ പ്രസിദ്ധീകരിക്കുവാനുമായി ക്ഷണിച്ചു.
അതൊരു വിഭിന്നമായ സാംസ്കാരിക സമ്മേളനമാക്കുവാൻ അവരെല്ലാം തികഞ്ഞ ഔൽസുക്യം കാട്ടി.
നഗരത്തിലെ മലയാളികൾക്ക് സുപരിചിതരായ ശ്രീമതിമാർ കെ.ടി. ബ്രിജി, ഇന്ദിരാ ബാലൻ, രമാ പിഷാരടി, ഷൈനി അജിത്, മാസ്റ്റർ ഓസ്റ്റിൻ അജിത് തുടങ്ങിയവരുടെ പുസ്തകങ്ങളും ഈ വേദിയിൽത്തന്നെപ്രകാശനം ചെയ്യുന്നു.
*അതാണ് ആഗസ്റ്റ് 25 ന് രാവിലെ 9.30 ന് വിജനപുരയിലെ ജുബിലീ സ്കൂളിൽ നടക്കുന്ന സൗഹൃദ സമ്മേളനം*.
സഹോദരതുല്യരും ആദരണീയരുമായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ, ശ്രീ.യു.കെ.കുമാരൻ, ശ്രീ.സുകുമാരൻ പെരിയച്ചുർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ സാംസ്കാരിക നായകരോടൊപ്പം ബാംഗ്ലൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ശ്രീമാന്മാർ: മുരളീധരൻ നായർ, സുധാകരൻ രാമന്തളി, കെ കെ .ഗംഗാധരൻ, .കെ.ആർ. കിഷോർ, എം എസ്സ് ചന്ദ്രശേഖരൻ, വിഷ്ണുമംഗലം കുമാർ, ദിവാകരൻ. പി, ശ്രീ. പീറ്റർ ജോർജ്, ടി.എം.ശ്രീധരൻ, ആർ.വി.ആചാരി, ഗോപകുമാർ പി-IRS, സതീഷ് തോട്ടാശേരി, സുരേഷ് കോഡൂർ, ടി.വി.ബാലകൃഷ്ണൻ നമ്പ്യാർ, സുരേന്ദ്രൻ വി കെ, കലിസ്റ്റ്സ്. ടി.എ, ഡെന്നീസ് പോൾ, ദാമോദരൻ കെ, ഡോക്ടർ.പ്രേംരാജ്, മുഹമ്മദ് കുനിങ്ങാട്, എസ്സ്,നവീൻ, സി.പി.രാധാകൃഷ്ണൻ, ഡോക്ടർ എം പി രാജൻ, എ.കെ.വത്സലൻ, രവികുമാർ തിരുമല, റെജികുമാർ, എസ്.സലിം കുമാർ, ശശികുമാർ. എസ്, ശാന്തകുമാർ എലപ്പുള്ളി, സുദേവൻ പുത്തൻചിറ, തങ്കച്ചൻ പന്തളം, ടി.ഐ. ഭരതൻ, മനോജ് പിഷാരോടി, അനൂപ് വാമനപുരം, എന്നിവരും, ശ്രീമതിമാർ മായാ ബി നായർ, ഡോക്ടർ സുഷമാ ശങ്കർ, ബിന്ദു സജീവ്, മീരാനാരായണൻ, പ്രീതി വേണുഗോപാൽ, അനിത ചന്ദ്രോത്ത് , രേഖാ മേനോൻ, ഹസീന ഷിയാസ് (പട്ടിക പൂർണമല്ല) തുടങ്ങിയവരെല്ലാം ക്ഷണം സ്വീകരിച്ച് സാന്നിധ്യം ഉറപ്പുവരുയത്തിയിട്ടുണ്ട്.
*താങ്കളുടെ സാന്നിധ്യവും വ്യക്തിപരമായ എല്ലാ സഹകരണങ്ങളും ഒപ്പമുണ്ടാവുമെന്ന വിശ്വാസത്തോടെ ഈ സാംസ്കാരിക കൂട്ടായ്മയ്ക്ക് കളമൊരുക്കുകയാണ്*.
സമൂഹത്തിൽ നാമറിഞ്ഞോ അറിയാതെയോ ഉണ്ടാകാവുന്ന ഏറ്റക്കുറച്ചിലുകളെല്ലാം സ്നേഹമെന്ന ശക്തമായ ആശയത്തോടെ ശീതളീകരിച്ചുകൊണ്ട്, ആ ദിവസം ആത്മാർത്ഥതയോടെ ഒന്നിക്കാം. ആശയങ്ങൾ പങ്കുവെയ്ക്കാം.
*ഇതൊരു വ്യക്തിപരമായ ക്ഷണമാണ് അപേക്ഷയാണ്. താങ്കളുടെ സാന്നിധ്യം ആദരവോടെ ആശിക്കുന്നു*.
ഈ പരിപാടിക്കായി യാതൊരു വിധമായ സംഭാവനകളോ പണപ്പിരിവുകളോ ഇല്ല എന്നതുകൂടി വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
മറ്റു വിവരങ്ങൾക്ക് ദയവായി ഫോണിൽ ബന്ധപ്പെടുക.
സ്നേഹപൂർവ്വം
*എസ് കെ നായർ*
9591922522