യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ബാംഗ്ളൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽ നിന്നും അഞ്ചു പേർ വിജയിച്ചു.ഒരാൾക്ക് ഐ.എ.എസും,രണ്ടു പേർക്ക് ഐ.പി.എസും രണ്ടു പേർക്ക് ഐ.ആർ.എസുമാണ് ലഭിക്കുന്നത്.
കോഴിക്കോട് മേപ്പയൂർ നന്ദനത്തിൽ രാജൻ-ഗീത ദമ്പതികളുടെ മകനും ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറുമായ അശ്വന്ത് രാജ് (റാങ്ക് 577) ആണ് മലയാളികൾക്ക് അഭിമാനമായി വിജയം വരിച്ചത്.
ആർ.യശസ്വിനി (379) ക്ക് ഐ എ എസ്സും എ.മോണിക്ക (487), അശ്വന്ത് രാജ് ( റാങ്ക് 577) എന്നിവർക്ക് ഐ പി എസ്സും റാണു ഗുപ്ത(536), മേഘ്ന കെ.റ്റി(721) എന്നിവർക്ക് ഐ ആർ എസ്സും ലഭിക്കും.
ഇതോടെ 2011-ൽ കേരളസമാജം ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതുവരെ 155 പേർ വിജയം നേടി.
കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ആയ ശ്രീ. പി ഗോപകുമാർ ഐ ആർ എസ് ന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് പരിശീലനം നൽകുന്നത്.
ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ശ്രീ.ഗോപകുമാർ IRS നെയും മറ്റു പരിശീലകരെയും വിജയികളെയും അനുമോദിച്ചതായി കേരളം സമാജം പൊതു കാര്യദർശി ശ്രീ റജികുമാർ അറിയിച്ചു.
അടുത്ത വർഷത്തേക്കുള്ള പരിശീലനം ഏപ്രിൽ 28 ന് ആരംഭിക്കും. ഫോൺ: 8431414491
Cool Bangalore News