• Edited and Published by S.K Nair Director Edutech Foundation - Bangalore
Blog single photo
April 05, 2024

വിശ്വശില്പി ശ്രീ കാനായികുഞ്ഞിരാമന് റീജിയണൽ പോസ്റ്റ് മാസ്റ്റർ പുതിയ ഇ.പോസ്റ്റൽ സ്റ്റാമ്പ് നൽകി ആദരവ്.

വിശ്വശില്പി ശ്രീ കാനായികുഞ്ഞിരാമന് റീജിയണൽ പോസ്റ്റ് മാസ്റ്റർ പുതിയ ഇ.പോസ്റ്റൽ സ്റ്റാമ്പ് നൽകി ആദരവ്. കേന്ദ്രസർവകലാശാല വി സിക്കും കാനായി കുഞ്ഞിരാമനും നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

           പിതൃതുല്യനാണ്  ശ്രീ കാനായി കുഞ്ഞിരാമൻ. 87 വയസ്സായ അദ്ദേഹത്തിന്റെ കർമ്മനിരത നമ്മെ അത്ഭുതപ്പെടുത്തുന്നു.ഈ വയസ്സിലും അദ്ദേഹം കാസർകോട് കലക്ടറേറ്റിനു മുന്നിൽ മൂന്നു നില കെട്ടിടത്തിന്റെ വലുപ്പമുള്ള രണ്ടു ശില്പങ്ങൾ പണിയുകയാണ്. തലകറക്കമുണ്ട്.വാർധക്യത്തിന്റെ സ്വാഭാവികമായുളള തലകറക്കം.. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

         ഇത്രയും വയസ്സായിട്ടും കാനായി കുഞ്ഞിരാമനെ പത്മ അവാർഡുകൾ തേടിയെത്തിയില്ല. കാരണം അദ്ദേഹം അവാർഡുകൾക്ക് വേണ്ടി ഇതുവരെ സ്വയം അപേക്ഷിച്ചിട്ടില്ല. ഐതിഹ്യപ്രകാരം കേരളത്തിലെ ആദ്യശില്പി പരശുരാമനാണ്. ശബരിമല അയ്യപ്പന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത് പരശുരാമനാണ്. പന്തളരാജാവിന്റെ അപേക്ഷ പ്രകാരം. ഇത് വെറും വിശ്വാസമാണ്. യോഗ പട്ടാസനത്തിലിരിക്കുന്ന  അയ്യപ്പസ്വാമി ദക്ഷിണേന്ത്യൻ ആരാധന മൂർത്തിയിൽ നിന്നും വളർന്നു ഭാരതം മുഴുവനും ഭക്തിസാന്ദ്രമായി വ്യാപിച്ചു കഴിഞ്ഞു.

        പരശുരാമനിൽ നിന്നും കാനായി കുഞ്ഞിരാമൻ കേരളത്തെ ഒരു ശില്പോദ്യാനമാക്കി മാറ്റിയിരിക്കുന്നു. കാനായി കുഞ്ഞിരാമൻ കാസർകോട് കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിൽ തന്റെ പ്രിയപത്നി നളിനി കാനായിയോടൊത്ത് സസുഖം വാഴുന്നു.. സസ്യ ഭക്ഷണം മാത്രം കഴിച്ച് പ്രകൃതിയെ ആരാധിച്ച്... മദ്യപാനമോ ഒരു ലഹരിവസ്തുവോ സൃഷ്ടി നടത്താൻ ആവശ്യമില്ല എന്ന് പുതു തലമുറയെ ബോധ്യപ്പെടുത്തുന്ന ഒരു വിശുദ്ധ മനുഷ്യൻ..

(പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ സുകുമാരന്‍ പെരിയച്ചൂരിന്റെ ഫേസ്ബുക് പോസ്റ്റിൽ നിന്ന്)

Cool Bangalore news.

footer
Top