ബംഗളുരുവിലെ സർഗ്ഗധാര സാംസ്കാരിക സമിതിയുടെ കുടുംബസംഗമവും വനിതാ ദിനാഘോഷവും മാർച്ച് പതിനേഴിന് ഗ്ലാസ് വുമൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ ധന്യ രവി ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ അക്കാദമിക് കോർഡിനേറ്റർ മീര നാരായണൻ, സീനിയർ സിനി ആർട്ടിസ്റ്റ് കമനീധരൻ എന്നിവർ അതിഥികളായി പങ്കെടുക്കും. ശാരങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്കാരം എം.എസ് ശ്രീരാമലുവിന് സമ്മാനിക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കെ കെ ഗംഗാധരൻ, കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലപ്രതിഭ പുരസ്കാരത്തിന് അർഹനായ ഓസ്റ്റിൻ അജിത് എന്നിവരെ മുഖ്യാതിഥിയായെത്തുന്ന പ്രശസ്ത സാഹിത്യകാരൻ യു.കെ.കുമാരൻ അനുമോദിക്കും.
മാർച് 17ന് ഞായറാഴ്ച 4 മണിക്ക് വിദ്യാരണ്യപുരത്ത്, എം.എസ.പാളയ സർക്കിളിനടുത്തുള്ള BML PALMS അപ്പാർട്മെൻ്റിൽവച്ചാണ് കുടുംബ സംഗമ പരിപാടി നടക്കുന്നത്.
COOL BANGALORE NEWS.