‘ആരാണവൾ?’, ‘ഇനി ഒരു യാത്ര വേണോ?’, ‘എന്റെ സാമ്രാജ്യം- എന്റെ മാത്രം, ‘ചന്ദ്രൻ ഒരു മുതലാളി’, ‘പൂച്ചക്കണ്ണി സുന്ദരിയാണ്’, ‘ഒരു പകൽകൊള്ള എന്നിങ്ങനെ’ ആറു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അനുഭവങ്ങളുടെ എല്ലാം ഗന്ധമുള്ള സംഭവങ്ങൾ കഥകളാക്കി രൂപപ്പെടുത്തിയതാണ്.
ജാഡയോ വളച്ചുകെട്ടലുകളോ ഇല്ലാതെ ലളിതമായ ശൈലിയിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിലാണ് എസ്.കെ.നായർ കഥ പറയുന്നത്. പ്രവാസജീവിതമാണ് പ്രധാനമായും കഥാപരിസരം. കൂട്ടത്തിൽ 'എന്റെ സാമ്രാജ്യം; എന്റെ മാത്രം' ചെറുകഥയിൽ ഒതുങ്ങാത്ത സാമാന്യം നീണ്ട കഥയാണ്. 'ആരാണവൾ' വായനക്കാരിൽ കൗതുകമുണർത്തും. 'പൂച്ചക്കണ്ണി സുന്ദരിയാണ്' ആകാംക്ഷയുടെ അനന്തതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ്.
സോഷ്യൽ മീഡിയയിലൂടെ ഉദയം കൊള്ളുന്ന പ്രണയങ്ങളിൽ പലതിനും യഥാർത്ഥ ജീവിതത്തിൽ ഒട്ടും സുന്ദരമല്ലാത്ത മറ്റൊരു മുഖമുണ്ടാവും. കൗമാരക്കാർ മാത്രമല്ല പക്വതയെത്തിയ യുവത്വവും അത്തരം പ്രണയവലകളിൽ വീണുപോകാറുണ്ട്. വാസ്തവം മനസ്സിലാവുമ്പോഴാണ് പ്രണയത്തിന്റെ വികൃതമുഖം തെളിഞ്ഞുവരിക. അപ്പോഴേക്കും പ്രണയത്തിൽ പെട്ടുപോയവർക്ക് പലതും നഷ്ടപ്പെട്ടിരിക്കും. ഹൃദയം നുറുങ്ങിപ്പൊടിയുന്ന അനുഭവമാണ് പിന്നീടുണ്ടാവുക. അത്തരക്കാർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ കഥയിലൂടെ എസ്.കെ.നായർ നൽകുന്നത്.
തുടർച്ചയായി നടക്കുന്ന വഞ്ചനയുടെ ഒരു വർണ്ണ ചിത്രം വരച്ചുകാട്ടുകയാണ് 'ഒരു പകൽ കൊള്ള'.. യുവാക്കളിൽ സാധാരണ കണ്ടുവരാറുള്ള എടുത്തുചാട്ടത്തിന് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ രചന. നഗരാതിർത്തിയിലുള്ള പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഇവിടെ ചർച്ചചെയ്യപ്പെടുന്നത് .
എസ്സ്.കെ.നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാസമാഹാരത്തിലെ രസകരമായ ഒരാവിഷ്കരണം. പുസ്തകത്തിനു ബന്ധപ്പെടുക- +91 6235422666