കഷ്ടപ്പാടിൽ നിന്ന് വന്ന മറ്റുള്ളവരുടെ സഹായംകൊണ്ട് പഠനം നടത്തുന്ന അനേക കുട്ടികളെ നമുക്കറിയാം. കുറച്ചുകാലത്തിനുശേഷം പഠനം ഉഴപ്പുകയും, വന്ന വഴി മറന്നു പോവുകയും ചെയ്യുന്നവർ തങ്ങളിൽ പ്രതീക്ഷ അര്‍പ്പിച്ചു നാട്ടിൽ ഇരിക്കുന്ന മാതാപിതാക്കളെ നിരാശയിലാക്കുകയാണ് ചെയ്യുന്നത്. ചുറ്റും ഉള്ളവരെ നോക്കി അവരോടൊപ്പം നില്ക്കാന്‍ തെറ്റായ പ്രവര്‍ത്തികളില്‍ വീണുപോകുന്ന കുട്ടികള്‍ . ഒരിക്കൽ അകപ്പെട്ടുപോയാൽ തിരിച്ചുവരാൻ കഴിയാത്ത പടുകുഴികളിലേക്കാണ് അവർ വീണു പോകുന്നതെന്ന് ഓര്‍ക്കുകയില്ല. ജീവിതത്തിൽ ഒരിക്കൽ പിടിക്കപ്പെടുമ്പോൾ സ്വപ്നങ്ങളും ജീവിതവും നമ്മെ കൈവിട്ടിരിക്കും. പണത്തിനും പ്രതാപത്തിനും ആയി ജീവിക്കുമ്പോള്‍ ബന്ധങ്ങളുടെ വിലമറന്നുപോകും..
ഇന്നത്തെ സമൂഹത്തിൽ സാധാരണ നടക്കുന്ന സംഭവങ്ങളാണ് ഈ ചെറുകഥ സമാഹാരത്തിലൂടെ എസ് കെ നായർ വരച്ചു കാട്ടുന്നത്.
(ആസ്വാദനം- ഷൈനി അജിത്).
എസ്സ്.കെ.നായർ എഴുതി സുജലീ പുബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പൂച്ചക്കണ്ണി സുന്ദരിയാണ് എന്ന ചെറുകഥാസമാഹാരത്തിലെ രസകരമായ ഒരാവിഷ്കരണം. പുസ്തകത്തിനു ബന്ധപ്പെടുക- +91 6235422666